മനസ്സേ ശാന്തമാകൂ

മനസ്സേ ശാന്തമാകൂ (2)
ഉഷസ്സും പൂക്കളും 
നഭസ്സും വീണ്ടുമുണരും
മനസ്സേ ശാന്തമാകൂ (മനസ്സേ ശാന്തമാകൂ)

ഇണയെ പിരിഞ്ഞ കദനം 
ഇടനെഞ്ചിലേന്തി അലയും (ഇണയെ )
കുരുവി പൂങ്കുരുവി 
ഈ രാത്രി കഴിയാറായി
ഓ.....(മനസ്സേ ശാന്തമാകൂ )(2)

ഉദയം വിടര്‍ന്ന മിഴികള്‍ 
ഉഷസ്സിന്റെ ജാലകങ്ങള്‍ (ഉദയം )
തുറക്കൂ പൊന്‍ കതിരേ 
വെണ്‍മേഘവിരി നീട്ടി
ഓ.....(മനസ്സേ ശാന്തമാകൂ )(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasse shaanthamaakoo

Additional Info

Year: 
1988

അനുബന്ധവർത്തമാനം