തടവറക്കുള്ളിൽ

തടവറക്കുള്ളിൽ തോരണം തൂക്കിയാൽ
തങ്കമാളികയാവുമോ?
പൂങ്കുയിലെന്നു പേരു വിളിച്ചാൽ
പൂങ്കുയിലെന്നു പേരു വിളിച്ചാൽ
പാടാൻ കാകനാവുമോ?

പറുദീസയെന്നു പറഞ്ഞു
പാതാളവാസം വിധിക്കും മനുഷ്യർ (2)
അടക്കുമീ ദുഖത്തെ ആഹ്ലാദമെന്നും
വെറുതെ വിളിക്കും മനുഷ്യർ

മുൾമെത്തതന്നു സ്നേഹസ്വരത്തിൽ
സുഖമായുറങ്ങുവാൻ പറയുന്നു നിങ്ങൾ (2)
മാനത്തെ വെൺമുകിൽ മാലയെ നോക്കി
മഴയായ് പൊഴിയാൻ പറയുന്നു നിങ്ങൾ

മയിലിനോടീണത്തിൽ പാടാൻ
കുയിലിനോടടിവെച്ചൊന്നാടാനും (2)
കരവാൾമുനയുടെ മുന്നിൽ നിർത്തി
കനിവില്ലാതെ പറയുന്നു നിങ്ങൾ

Malayalam Movie 2012 I Oomakuzhiyil Padumbol I Malayalam Movie Song I Thadavarakkullil