ആദിഗുരുനാഥേ അമ്മേ

ആ ആ ആ..ആ..ആ..
ആദിഗുരുനാഥേ അമ്മേ നമസ്തേ
അമൃതകല ചൂടുന്നൊരമ്മേ നമസ്തേ (2)
അവനിയിലെ ജന്മത്തിനമ്മേ നമസ്തേ
അഭയവരദായിനി അമ്മേ...നമസ്തേ

കോറസ്
അമ്മേ ജഗന്‍മയീ മോഹിനീ മായേ
വന്‍മഹാ പാപ വിനാശിനീ തായേ (2 )
കരുണയാര്‍ന്നീ ജീവിതം തന്നോരമ്മേ
ഒരു സുഖദ വീചികള്‍ തെളിക്ക നീയമ്മേ (2)
ഉരുകുന്ന പൊരിവെയിലില്‍ കുടയാകുമമ്മേ
പെരുകുന്ന ദുരിതത്തില്‍ തുണയാകുമമ്മേ(2)

കോറസ്
അമ്മേ ജഗന്‍മയീ മോഹിനീ മായേ
വന്‍മഹാ പാപ വിനാശിനീ തായേ
ആദിഗുരുനാഥേ അമ്മേ നമസ്തേ
അമൃതകല ചൂടുന്നൊരമ്മേ നമസ്തേ
അരുത് കറയൊരു പൊഴുതുമകതാരിലമ്മേ
അരുളണമകക്കാമ്പില്‍ അലിവുമഴയമ്മേ(2 )
കനിവിന്റെ വറ്റാത്തൊരുറവു നീ അമ്മേ
കുനിയുന്നു തിരുമുമ്പില്‍ അമ്മേ നമസ്തേ(2 )
ആദിഗുരുനാഥേ അമ്മേ നമസ്തേ
അമൃതകല ചൂടുന്നൊരമ്മേ നമസ്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aadigurunadhe Amme (Lyrics)