ഇണമലർക്കുരുവികളേ

ഇണമലർക്കുരുവികളേ...
ഇനി നിങ്ങൾ രണ്ടല്ലൊരു ദേഹവും
ഒരാത്മാവുമാണല്ലോ
ഈ ദിവ്യദിവസത്തിന്നനുഭൂതികൾ
ജീവിതം മുഴുവനും നിറഞ്ഞു നിൽക്കും (ഇണമലർ)

വിശുദ്ധമാകും ഹൃദയങ്ങളേ വികാരകുസുമങ്ങളേ (2)
സ്നേഹസൗന്ദര്യസുധാരസമൂറും സൗഗന്ധികങ്ങളേ... ആഹാ...
വിശ്വാസമോലും മനസ്സുകളല്ലോ വിശ്വമംഗളപ്പൂങ്കാവുകൾ
വിശ്വമംഗളപ്പൂങ്കാവുകൾ (ഇണമലർ)

പിറന്നു പ്രേമമാം പൊയ്ക തന്നിൽ കുരുന്നു പൂമൊട്ടുകൾ (2)
താരുണ്യശൃംഗാര രാഗങ്ങളെല്ലാം താരാട്ടിനീണങ്ങളായ് ആഹാ...
സംതൃപ്തമാകുമീ ജീവിതമല്ലോ സന്തുഷ്ടസൗഭാഗ്യ ശ്രീനിലയം
സന്തുഷ്ടസൗഭാഗ്യ ശ്രീനിലയം (ഇണമലർ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Inamalarkkuruvikalae