സ്വർണ്ണച്ചിറകുള്ള പക്ഷീ
സ്വർണ്ണച്ചിറകുള്ള പക്ഷീ (2)
സുപ്രഭാതപ്പക്ഷീ
ചുണ്ടിൽ ഉണർത്തുപാട്ടുമായ് വന്ന
സുപ്രഭാതപ്പക്ഷീ
അവളുടെ കണ്ണിലെ വെളിച്ചം പ്രകൃതി കൈനീട്ടി വാങ്ങിടുമോ (2)
അവളുടെ ചിറകടിത്താളങ്ങൾ മനസ്സിൻ ചലനങ്ങളായിടുമോ
അൻപിന്റെ അരുമസംഗീതങ്ങൾ പാടാൻ അഞ്ജനക്കിളികൾ ഒരുമിക്കുമോ
അമ്പെയ്തു വീഴ്ത്തി അവളെ ഇരുളിൻ സഞ്ചിയിലാക്കീടുമോ (സ്വർണ്ണച്ചിറകുള്ള)
അവളുടെ ചുണ്ടിലെ കുങ്കുമമണിയാൻ ആകാശമൊരുങ്ങീടുമോ (2)
ആ കുങ്കുമത്തിൻ അരുണിമ പൂക്കൾ അധരത്തിൽ സൂക്ഷിക്കുമോ
ശൃംഗാരമധുരമായ് സ്നേഹമായ് നെറ്റിയിൽ മംഗളം ചാർത്തീടുമോ
ഒരു രക്തദാഹമായ് ആളിപ്പടർന്നത് കുരുതിയ്ക്കൊരുങ്ങീടുമോ (സ്വർണ്ണച്ചിറകുള്ള)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Swarnachirakulla pakshee
Additional Info
Year:
1987
ഗാനശാഖ: