പോയിവരൂ പൊന്മകനേ

പോയിവരൂ പൊന്മകനേ അച്ഛന്റെ പൂങ്കരളേ
നീ എങ്ങുപോയെന്നറിയാതെ തേടുന്നു ഞാൻ വെറുതെ
എവിടെയായാലും എങ്ങുപോയാലും സുഖമായി വാഴുക നീ
എന്നും ഞാനുണ്ടാകും കൂടെ

(പോയിവരൂ പൊന്മകനേ...)

നിന്നെയോർക്കാത്തൊരു സന്ധ്യയുമില്ല
നിന്നെയോർക്കാത്തൊരു രാവുമില്ല
നിന്നെമറന്നൊരു നിമിഷമില്ല
നിന്നെ തേടാത്ത നേരമില്ല
കുഞ്ഞെ മതി മതി നിന്റെ പരീക്ഷയിൽ തോറ്റു കഴിഞ്ഞു ഞങ്ങൾ (2)

ഇനി നീ പോയിവരൂ പൊന്മകനേ അച്ഛന്റെ പൂങ്കരളേ
നീ എങ്ങുപോയെന്നറിയാതെ തേടുന്നു ഞാൻ വെറുതെ

കുഞ്ഞിളം തെന്നലായി നിൻ വിരൽ തൊടുമ്പോൾ
കണ്ണീർ മഴയിൽ ഞാൻ നനഞ്ഞു
നിന്റെ കുറുമ്പായി മാമ്പൂ വിരിഞ്ഞു
നിന്റെ കാല്പാടിൽ നിഴൽ പതിഞ്ഞു
കുഞ്ഞെ മതി മതിയൊന്നും താങ്ങാൻ ശേഷിയില്ലാ ഈ നെഞ്ചിൽ (2)

ഇനി നീ പോയിവരൂ പൊന്മകനേ അച്ഛന്റെ പൂങ്കരളേ
നീ എങ്ങുപോയെന്നറിയാതെ തേടുന്നു ഞാൻ വെറുതെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info

Year: 
2011