റാപ്പുകളുടെ വരികൾ

റാപ്പുകളുടെ വരികൾ ചൊല്ലുക
ചടുലം ചടുലം ചുവടിൽ നീന്തുക
പുതിയ കിടില നടന കലകളാടുക
തക തക തക തക തകധിമി തകജണു
രാക്കിളിയുടെ മകളേ പാടുക
മധുരം മധുരം തനിയേ മീട്ടുക
പഴയ പതിരു ജതികളകലെ മാറ്റുക
ഇനിമുതലുലകിനു ജനിതക സരിഗമ
ലോകമനസ്സിനു ഫ്യൂഷനരുളിയ സംഗീതത്തിൻ ലസൺസെല്ലാം പഠിച്ചവനേ..
വേണമിനിയൊരു വേഗ സ്വരലയമോടെ നാടിൻ സിലബസ്സ് നമുക്കുടനേ...
പോയില്ലേ മഴയുടെ സംഗീതം
മാഞ്ഞില്ലേ കളകള സംഗീതം
ഭൂലോകം നീളേ മൂളാൻ ഒന്നായ് പാടാൻ അടിപൊളി സംഗീതം
പാടാൻ വാ മഴയുടെ പൊന്മാനേ
കൂടാൻ വാ പുഴയുടെ പൂമീനേ..
കൈത്താളപ്പെരുമകളോടെ പോരൂ പോരൂ അഭിനവമാരാരേ

(റാപ്പുകളുടെ വരികൾ ചൊല്ലുക
ചടുലം ചടുലം ചുവടിൽ നീന്തുക
പുതിയ കിടില നടന കലകളാടുക
തക തക തക തക തകധിമി തകജണു..)

നെല്‍പ്പാടം കൊയ്യാനോ ആളില്ലാതായില്ലേ...
കൊയ്തിന്റെ പാട്ടോ പൊയ്പ്പോയില്ലേ..
നന്നായി പാകാനോ വിത്തില്ലാതായില്ലേ..
നെല്‍പ്പാടങ്ങൾ പാഴായില്ലേ..?
നനു നിലാവിന്റെ പാലൂറുന്ന വായ്പ്പാട്ടോ കാശിക്കു പോയില്ലേ...
മധുരമൂറുന്ന താരാട്ടിന്റെ താളങ്ങൾ വന്യമായില്ലേ...
വാണീദേവി നീ താമരപ്പൂവാസലിൽ വൗ വൗ വൗ വൗ വാവൂ..
മായേ മായാതെ മാനസത്തിൽ വാഴണേ വൗ വൗ വൗ വൗ വാവൂ...

അന്നത്തെ ആറാട്ടം ഇന്നില്ലാതായില്ലേ...
മാവേലിപ്പാട്ടോ കേടായില്ലേ..
നാരങ്ങാപ്പാലില്ല ചുണ്ടയ്ക്കാ രണ്ടല്ല
നാടോടി നീ പായുന്നല്ലേ...
ഇതളുപോലുള്ള പ്രേമാനന്ദഗീതങ്ങൾ കാടേറി പോയില്ലേ..
കരളുതേടുന്ന രാഗാനന്ദ തീരങ്ങൾ അന്യമായില്ലേ..
വാണീദേവി നീ താമരപ്പൂവാസലിൽ വൗ വൗ വൗ വൗ വാവൂ..
മായേ മായാതെ മാനസത്തിൽ വാഴണേ വൗ വൗ വൗ വൗ വാവൂ...

(റാപ്പുകളുടെ വരികൾ ചൊല്ലുക
ചടുലം ചടുലം ചുവടിൽ നീന്തുക
പുതിയ കിടില നടന കലകളാടുക
തക തക തക തക തകധിമി തകജണു
രാക്കിളിയുടെ മകളേ പാടുക
മധുരം മധുരം തനിയേ മീട്ടുക
പഴയ പതിരു ജതികളകലെ മാറ്റുക
ഇനിമുതലുലകിനു ജനിതക സരിഗമ..)

Rapakalude - Vaadamally