അടവെച്ചു വിരിയാന്‍

അടവെച്ചു വിരിയാന്‍ വീണുനടക്കാന്‍ ചിറകുമുളച്ചു പറക്കാനെന്നപോല്‍ (2) പ്രണയമധുരിത നോവ് വിളിച്ചിട്ടും കനവുകളുറക്കംവിട്ടുണരാനെന്നപോല്‍ ഒരുപാടുനാള്‍ ഞാന്‍ കാത്തിരുന്നൂ ആദ്യത്തെ ഗസല്‍ പിറക്കാന്‍  ആദ്യത്തെ ഗസല്‍ പിറക്കാന്‍                (അടവെച്ചു വിരിയാന്‍)   കൊതിയോടെ വിതയിട്ട മോഹമാം വിത്തുകള്‍ (2) ഒരു കുഞ്ഞുപൂവായ് ചിരിക്കാനെന്നപോല്‍ (2) വേനല്‍ക്കുടീരത്തില്‍ പൊള്ളുന്ന വേഴാന്പല്‍ പുതുമഴ പെയ്ത് നനയാനെന്നപോല്‍  ഒരുപാടു കദനങ്ങള്‍ കോര്‍ത്തിരുന്നു ആദ്യത്തെ ഗസല്‍ പിറക്കാന്‍  ആദ്യത്തെ ഗസല്‍ പിറക്കാന്‍                (അടവെച്ചു വിരിയാന്‍)   നിനവിന്‍റെ മതില്‍പുറ വെണ്‍മയില്‍ തുളുന്പിയ  എണ്ണച്ചായം ഉണങ്ങാനെന്ന പോല്‍ (2) പറദ്കറുപ്പിട്ട് താഴിട്ട നിന്‍മുഖം നീളാചെരാതായി വിരിയാനെന്നപോല്‍ (2) ഒരുപാടുനാള്‍ ഞാന്‍ കാത്തിരുന്നു  ആദ്യത്തെ ഗസല്‍ പിറക്കാന്‍ ആദ്യത്തെ ഗസല്‍ പിറക്കാന്‍                (അടവെച്ചു വിരിയാന്‍)