കളിവീടിനുള്ളില്‍
കളിവീടിനുള്ളില്‍ നിലാവില്‍
പറയാനിരുന്നു തമ്മില്‍
പറയാത്ത കദനങ്ങളുള്ളില്‍
പറയാന്‍ കഴിയാതെ നമ്മള്‍
(കളിവീടിനുള്ളില്‍)
കളിപ്രായമായിരുന്നു
എന്നാലും മധുരമാം അധരചിത്രങ്ങള്‍ (2)
പണ്ടേ വരച്ചതെന്നാലും
ഇന്നും മായ്ക്കാനാവാതെ കാലം (2)
(കളിവീടിനുള്ളില്‍)
ഒരു ജ്വാലയില്‍ പറന്നിറങ്ങീ
മധുതേടി രാശലഭം (2)
ഉള്ളോടുചേര്‍ത്തുവെച്ചൂ മധുരം
എന്നോ ഉറുന്പരിച്ചു പ്രണയം (2)
(കളിവീടിനുള്ളില്‍)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaliveedinullil