ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു

 

ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു
കൂട്ടിന്നിളം കിളി ചങ്ങാലി പൈങ്കിളി കൂടും വിട്ടിങ്ങോട്ടു പോരാമോ

അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് മിണ്ടീല...
അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് മിണ്ടീല...

തൂവൽ ചുണ്ടിനാൽ ചീകി മിനുക്കിയ പൂവൻ ചങ്ങാലി ചോദിച്ചു (2)
മഞ്ഞു വീഴുന്നു മാമരം കോച്ചുന്നു നെഞ്ഞത്തെങ്ങാനും ചൂടുണ്ടോ (2)
അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണ് നാണിച്ചു(2)

പൊന്നിൻ താലി കിലുങ്ങുമാ ശബ്ദത്തിൽ ഒന്നാ കാമുകൻ ചോദിച്ചു.(2)
വെട്ടം മങ്ങുന്നു സന്ധ്യ മയങ്ങുന്നു മുട്ടിക്കൂടി ഇരുന്നോട്ടെ (2)

ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു (2)
ഒന്നായ് തമ്മിലലിഞ്ഞലിഞ്ഞാത്മാവിലൊന്നായങ്ങനെ താഴുമ്പോൾ (2)
നിന്നൂ നിശ്ചലം വില്ലും കുലച്ചും കൊണ്ടന്നും കാട്ടിലെ കാട്ടാളൻ

പച്ചപ്രാണനിൽ കൂരമ്പേറ്റൊരാ കൊച്ചോമൽക്കിളീ വീണല്ലോ (2)
മണ്ണിൽ വീണു പിടയ്ക്കുകയാണത് കണ്ണാ കൊമ്പിലുടക്കുന്നു (2)
ഞെട്ടിപ്പോയ് കവി ദിവ്യ ദിവ്യമാം അനുഭൂതി
തൊട്ടിലാട്ടിയ കരൾക്കൂമ്പിന്നു മുറിവേൽക്കേ

മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ ശാശ്വതീസമാഃ
യത് ക്രൗഞ്ച മിഥുനാദേകമവധീഃ കാമമോഹിതം

മാനിഷാദകളെത്ര മാനിഷാദകൾ പൊങ്ങി
മാനവസ്നേഹത്തിന്റെ മണിനാവുകൾ തോറും (2)

ഞാനുമാ ശബ്ദമാണേറ്റു പാടുന്നതെൻ
ഗാനങ്ങളിലൂണ്ടതിൻ കാൽ ചിലമ്പൊലി (2)
പിന്നിട്ടു പോന്ന യുഗങ്ങളിൽ നിന്നതിൻ
ധന്യ സന്ദേശം ശ്രവിപ്പൂ ഞാനന്ന്വഹം
ചൂടുന്നു രോമാഞ്ചം ഈ വിശ്വമാകെ ഞാൻ
പാടും മനുഷ്യാകഥാനുഗാനങ്ങളീൽ (2)
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Onnam kombathu

Additional Info

Year: 
1986

അനുബന്ധവർത്തമാനം