കൈയ്യിൽ ഒരിന്ദ്രധനുസ്സുമായ്

കൈയ്യിൽ ഒരിന്ദ്രധനുസ്സുമായ് കാറ്റത്ത്
പെയ്യുവാൻ നിന്ന തുലാവർഷമേഘമേ (2)
കമ്രനക്ഷത്ര രജനിയിലിന്നലെ
കണ്ടുവോ നീയെന്റെ രാജഹംസത്തിനെ
രാജഹംസത്തിനെ
(കൈയ്യിൽ..)

മൂകത നീല തിരശ്ശീല വീഴ്ത്തിയ
ശോകാന്തജീവിത നാടകവേദിയിൽ (2)
ഇപ്പ്രപഞ്ചത്തിൻ മനോരാജ്യ സന്ദേശ-
ചിത്രവുമായ് വന്ന രാജഹംസത്തിനെ
ഈറൻ മിഴിയും നനഞ്ഞ ചിറകുമായ്
ഈ വഴിയേ പോയ രാജഹംസത്തിനെ
രാജഹംസത്തിനെ...
(കൈയ്യിൽ..)

നാടകം തീർന്നില്ലവസാന രംഗവും
കൂടിയുണ്ടെങ്ങു പോയ് എങ്ങുപോയ് നായകൻ (2)
ഒന്നിച്ചു ഞങ്ങൾ അരങ്ങത്തു വന്നതാണൊന്നും പറയാതെ
എങ്ങു പോയ് നായകൻ
രംഗം തുടങ്ങണം അസ്വസ്ഥചിത്തരായ്..
തങ്ങളിൽ തങ്ങളിൽ നോക്കുന്നു കാണികൾ
നോക്കുന്നു കാണികൾ....
(കൈയ്യിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaiyyil orindradhanussumaai