മലയാള നാടിൻ കവിതേ

 

മലയാള നാടിൻ കവിതേ
മധുരാഗ ഭാവ കലികേ
നിള പോലെ നീളും മൊഴിയിൽ
കളകാഞ്ചി മൂളാമലസം
(മലയാള...)

ശൃംഗാര പെയ്യുവാൻ ശ്രീരാഗം പാടിടാം
മന്ദാരം പൂക്കുവാൻ ഹിന്ദോളം മൂളിടാം
സ്വരമേഴും പകരാം ഞാൻ
ശ്രുതിഭേദം തിരയാം ഞാൻ
നിന്റെ നീൾമിഴികൾ നീലാംബരീ സാന്ദ്രമായ്
(മലയാള...)

താലോലം മേനിയിൽ പാല്വർണ്ണം ചാർത്തിടാം
ആരോമൽ കൺകളിൽ ആകാശം നീർത്തിടാം
ഒരു ഹംസദ്ധ്വനിയായ് നിൻ ഇടനെഞ്ചിൽ പടരാം ഞാൻ
നിന്റെ സന്ധ്യകളിൽ സിന്ദൂര ഭൈരവിയായ്
(മലയാള...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayala naadin kavithe

Additional Info

അനുബന്ധവർത്തമാനം