കുടമുല്ലക്കാവിലെ
Music:
Lyricist:
Singer:
Film/album:
കുടമുല്ലക്കാവിലെ മുടിയഴകേ
മഴവില്ലിൻ ചേലുള്ള മിഴിയഴകേ
കാതില ചാർത്തും കാതഴകേ
കരിവള കിലുങ്ങും കൈയ്യഴകേ
പാൽ നുരയഴകേ പൗർണ്ണമിയഴകേ
പാർവണത്തിങ്കളിൻ പവനഴകേ
(കുടമുല്ല...)
പരിഭവം തുടുക്കുമ്പോൾ ചുണ്ടുകൾ രണ്ടിലും
പനിനീർച്ചെമ്പകച്ചുവപ്പഴകേ
മണിമുത്തു കിലുങ്ങുമീ മനസ്സിന്റെ മാനത്ത്
ഇളനീർ മധുരത്തിൻ മഴയഴകേ
അരയിലൊരേലസ്സിൻ ചിരിയഴകേ
(കുടമുല്ല...)
നിറമെഴുമുടലിലെ ഞൊറിയിടും പുടവയിൽ
കനവായ് മിന്നും കസവഴകേ
നൂപുരദ്ധ്വനിയുമായ് നർത്തനമാടുമ്പോൾ
മിഴിയിൽ തെളിയും മയിലഴകേ
ഓണ നിലാവിന്റെ ഏഴഴകേ
(കുടമുല്ല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kudamullakkavile
Additional Info
ഗാനശാഖ: