വെളു വെളു വെളു വെളുത്ത മുത്തേ

 

തന്നനാനേ തന്നതാനനേ തന്നനന്നാരെ താനേ താനേരെ (2)
വെളു വെളു വെളു വെളുത്ത മുത്തേ മണിക്കിടാമുത്തേ
ചെറു ചെറു ചെറു ചെറു പിണക്കമെന്തിനു നിനക്കു ഞാനില്ലേ
തനന്നാനെ തനന്നാനെ തന്നന്നാരെ
തന്നതാനനെ താനേ താനേ
(വെളു വെളു.....)

ഇനിയെന്തു വേണം ചൊല്ല് കരയാതെ നില്ലടീ മുത്തേ
ഈ നെഞ്ചിലേറ്റി ഏറ്റി നിന്നെ തഞ്ചമോടെ കൊഞ്ചി നില്ല്
ഓടി ഓടി ദൂരെ പോകാതെ
താനേരെ താനേരെ താനേരെ താനേരെ
(വെളു വെളു.....)

പല പല പല  വിത്തു വിതയ്ക്കാം
വിള വിള വിള പെരുവിള കൊയ്യാം
പൽ കായ് കനി പച്ചക്കറിയാൽ മലനിരയിനി നിറനിറയട്ടെ
പങ്കിടാം എല്ലാർക്കുമായ് നറുപുഞ്ചിരി പാലിലെ മധുരം
നിറനന്മയിൽ മുഴുകിയ സ്നേഹമിതെല്ലാം
എല്ലാം ഇതെല്ലാം
(വെളു വെളു...)

മഴ മഴ മഴ മാമഴ വന്നേ
പുഴ പുഴ പുഴ പുഴ നിറയുമ്പോൾ
കര ചെറുകര ആരുടെ സ്വന്തം
അതിലൊരു കതിരാരുടെ സ്വപ്നം
ഭൂമി തൻ അവകാശികൾ കലമാനുകൾ മുയലുകൾ പുലികൾ
ചെറുകിളികൾ ചുണ്ടെലി ചിതലുകളെല്ലാം
എല്ലാം ഇതെല്ലാം
(വെളു വെളു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Velutha muthe

Additional Info

അനുബന്ധവർത്തമാനം