കുരിശിന്റെ വഴിയിൽ
കുരിശിന്റെ വഴിയിൽ മിശിഹാ തൻ
മഹിമയാണെന്നും എന്നെന്നും
മുറിഞ്ഞൊരാ കരളിൽ നിണമല്ലാ
തുണയുണെന്നെന്നും എങ്ങെങ്ങും
കുഞ്ഞാടിൻ പറ്റങ്ങൾ ഞങ്ങൾ
നല്ലിടയാ തേടുന്നു നിന്നെ
നോവിൻ നാഥാ ഓ...ഓ...
(കുരിശിന്റെ....)
ഇനി എന്റെ ഉടലാം കുരിശിൽ
ഉയിരായ് മിശിഹേ നിറയൂ
എന്റെ ഭാരം ഏറ്റു വാങ്ങൂ
കരുണാമയനേ ചുറ്റിലും തീനാളം
സാത്താന്റെ വേദാന്തം തരിക നീ അഭയം
(കുരിശിന്റെ...)
കത്തുന്ന കടലിൻ നടുവിൽ
കൊത്തുന്ന കഴുകൻ മുകളിൽ
ദൂരത്തേക്കോ തീരത്തേക്കോ
എങ്ങോട്ടീ യാത്രാ കാലത്തിൻ ദേവനേ
ലോകത്തിൻ നാഥനേ തരിക നീ അഭയം
(കുരിശിന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kurisinte vazhiye