തോഴീ നിനക്കൊരു കവിത

തോഴീ നിനക്കൊരു കവിത
മിഴിനീരിലെഴുതിയ കവിത
ഓർമ്മയിൽ ഓമനിയ്ക്കാൻ പഴയൊരു സുഹൃത്തിന്റെ
ഒരിയ്ക്കലും മരിയ്ക്കാത്ത കവിത
(തോഴീ നിനക്കൊരു)

മനസ്സുകൾ അടുത്തിട്ടും പരിണയമാല്ല്യത്തിൻ
പരിമളമറിഞ്ഞില്ല നമ്മൾ
മാനസമാംഗല്ല്യം നിന്മാറിൽ അണിയിക്കാൻ
അനുമതിതന്നില്ല ദൈവം
ഇനിയും കരിഞ്ഞില്ല മോഹം
അണയാതെ എരിയുന്ന ദാഹം
ദാഹം......
(തോഴീ നിനക്കൊരു)

അകലുവാൻ വിധിച്ചിട്ടും ആശകൾ നീയാകും
അഗ്നിയെ വലംവെച്ചു നില്‍പ്പൂ
ഓർമ്മയിൽ ഹോമിയ്ക്കാൻ ഇന്നെന്റെ ഹൃദയത്തിൽ
ഒരുപിടി സ്വപ്നങ്ങൾ മാത്രം
ഇനിയും കൊഴിഞ്ഞില്ല സൂനം
ഇടറുന്നു മധുമയഗാനം...
ഗാനം..
(തോഴീ നിനക്കൊരു)