നിന്മേനി.. നെന്മേനി വാകപ്പൂവോ

നിന്മേനി.. നെന്മേനി വാകപ്പൂവോ..(2)
ഈ മുഖം..നാൻമുഖ കൈവിരുതോ
ലാവണ്യ പാൽക്കടൽ തൂവെണ്ണയോ
ലലനാ ലലാമമേ..
(നിന്മേനി)

മല്ലീശരൻ നിന്റെ ചില്ലിക്കൊടി കൊണ്ട്
വില്ലൊന്നു പണിതൊരുക്കി (മല്ലീശരൻ)
നിൻ മഞ്ജുഹാസത്തിൻ പൂവമ്പിനാലെന്റെ
ഹൃദയം ശകലിതമാക്കി എന്റെ
ഹൃദയം ശകലിതമാക്കി
(നിന്മേനി)

മേഘങ്ങളിൽ എന്റെ മോഹങ്ങളിൽ
മഴവില്ലൊന്ന് ചേർന്നിറങ്ങി (മേഘങ്ങളിൽ)
കല്ലോലിനീ നിൻ കമനീയ നാദത്തിൽ
മധുരം കടമെടുത്തു നിന്റെ
മധുരം കടമെടുത്തു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninmeni Nenmeni Vaakappoovo

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം