മോഹക്കുരുവിയ്ക്ക്

മോഹക്കുരുവിയ്ക്ക് കൂടുകൂട്ടാനൊരു
പൂംചില്ല നൽകിയ തേൻകിനാവേ
നോവും ശിരസ്സൊന്നു ചായ്ക്കാൻ എനിയ്ക്കു നീ
നെഞ്ചിലിടം തന്ന പെൺകിടാവേ....
നീയെന്റെ സാന്ത്വനമല്ലേ
ഇതു ജന്മജന്മാന്തരബന്ധമല്ലേ
(മോഹക്കുരുവിയ്ക്ക് )

പൂർവ്വജന്മങ്ങളിൽ നാം ചെയ്ത പുണ്യങ്ങൾ
നവരൂപഭാവങ്ങൾ ഏന്തി
നീയും ഞാനുമായ് സംഗമിച്ചൊഴുകുന്ന
ജനിമൃതി നദികളിലൂടെ
ജനിമൃതി നദികളിലൂടെ
(മോഹക്കുരുവിയ്ക്ക് )

ഭൂമിയും സൂര്യനും ആകർഷണത്തിന്റെ
ആശ്ലേഷ സൗഖ്യം സ്വദിപ്പൂ
എവിടെ കഴിഞ്ഞാലും നാം തമ്മിലൊന്നിയ്ക്കും
ശലഭവും കുസുമവും പോലെ
ശലഭവും കുസുമവും പോലെ
(മോഹക്കുരുവിയ്ക്ക് )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohakkuruvikku

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം