കിനാവിൻ ചാഞ്ഞ ചില്ലകളിൽ
ഉം..ഉം..ഉം...ഉം..ഉം..
കിനാവിൻ ചാഞ്ഞചില്ലകളിൽ
വസന്തം വിട ചൊന്ന ശാഖികളിൽ (2)
നിലാവിൻ കലിമ പോലിതൾ കൂമ്പി
വിരിഞ്ഞു ഓരിതൾ വീണ്ടും
(കിനാവിൻ...)
ഈ മുളംകാടുമീ രോമഹർഷങ്ങളും
ഈറൻ മാറുമീ താഴ്വരപൂക്കളും
ശ്രുതിചേർക്കുമുന്മാദഗാനോത്സവത്തിൽ
ശലഭങ്ങളാവുന്നു ശബള മോഹങ്ങൾ
(കിനാവിൻ...)
നൂപുരംചാർത്തിയ ചാരുവാം യാമിനി
കേളീ നികുഞ്ജമലങ്കരിച്ചു
ദാഹംസ്ഫുരിക്കും ശയ്യാതലങ്ങളിൽ
പടരുമൊരാലസ്യഭാവാംഗുലികൾ
(കിനാവിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kinavil chanja
Additional Info
ഗാനശാഖ: