തേന്മുല്ലപ്പൂവേ

 

തേന്മുല്ലപ്പൂവേ മാരിക്കാർമുകിലേ
താരമ്പൻ തന്നുടെ പൊൻമാനേ
താഴത്തെ കാറ്റിലോ തത്തമ്മേ
കാട്ടരുവികൾ പാടും ഗാനം പോലെ
കാറ്റലകളിലാടും ശലഭം പോലെ
ഒരു മണിക്കിനാവിൽ നീ പാറി വന്നോ
(തേന്മുല്ല...)


നീലവാനിലായിരം മേഘജാലം താളം തുള്ളി (2)
ഇന്നെൻ നെഞ്ചിൽ ന്മേഘങ്ങളായ് (2)
പുഞ്ചിരി തൂകുന്നുവോ
ഒരു പുലരിയെൻ സ്വാതന്ത്ര്യം
വരൂ ഇളം കുയില്‍പ്പെണ്ണേ ഗാനം പാടാൻ
(തേന്മുല്ലപ്പൂവേ...)


പൂ ചൊരിഞ്ഞു പൂമരം
തേൻ നുകർന്നു രാജഹംസം (2)
ഇന്നെൻ ഉള്ളിൽ സങ്കല്പത്തിൻ (2)
നൊമ്പരം കൊള്ളുന്നുവോ
ഒരു മൃദുസ്വരമാധുര്യം
വരൂ ഇളം കുയില്‍പ്പെണ്ണേ ഗാനം പാടാൻ
(തേന്മുല്ലപ്പൂവേ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thenmulla poove

Additional Info

അനുബന്ധവർത്തമാനം