സ്വർഗ്ഗം സുവർണ്ണ സ്വർഗ്ഗം
സ്വര്‍ഗ്ഗം സുവര്‍ണ്ണ സ്വര്‍ഗ്ഗം
സുരലോകത്തിലല്ലല്ലോ
സുന്ദരീ എന്‍ കാമിനി വാഴും
സ്വപ്നലോകത്തിലല്ലോ
ഈ സ്വപ്നലോകത്തിലല്ലോ
(സ്വര്‍ഗ്ഗം സുവര്‍ണ്ണ ...)
വിണ്ണിലെ സങ്കല്‍പ്പ സൗഖ്യങ്ങള്‍ എന്തിനു
മണ്ണിലെന്‍ ജീവിതം പൂവണിയുമ്പോള്‍
മടിയില്‍ തല ചായ്ച്ചിവള്‍ മന്ദഹസിക്കുമ്പോള്‍
മലരണിക്കുളിരില്‍ ഞാനലിയുന്നു
(സ്വര്‍ഗ്ഗം സുവര്‍ണ്ണ ...)
മാന്തളിര്‍ ചുണ്ടിന്റെ മണി മുത്തം ഓരോന്നും
മറക്കുവാനാകാത്തോരനുഭൂതിയായ്
മാറില്‍ പടര്‍ന്നിവള്‍ മുല്ലവള്ളിയാകുമ്പോള്‍
മന്മഥ ചിന്തയില്‍ ഞാനലിയുന്നു
(സ്വര്‍ഗ്ഗം സുവര്‍ണ്ണ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swargam Suvarna Swargam