വാതാലയേശന്റെ തിരുവാകച്ചാർത്തു

വാതാലയേശന്റെ തിരുവാകച്ചാര്‍ത്തു കണ്ടു
വൈശാഖനാളില്‍ ഞാന്‍ മടങ്ങിടുമ്പോള്‍
മന്ദാകിനി നിന്റെ മന്ദാര പൂമുഖം
മഞ്ജുളാലിന്‍ ചോട്ടില്‍ വച്ച് കണ്ടു
വാതാലയേശന്റെ തിരുവാകച്ചാര്‍ത്തു കണ്ടു
വൈശാഖനാളില്‍ ഞാന്‍ മടങ്ങിടുമ്പോള്‍

അളകങ്ങള്‍ താളവട്ടങ്ങള്‍ ഇട്ടീടും
തിരുനെറ്റിയില്‍ പഞ്ചമിക്കലയില്‍
ഗോരോചനക്കുറി ഗോവിന്ദതാരമായ്
ഗോപാംഗനേ നിന്‍ മുഖത്തുണര്‍ന്നു
വാതാലയേശന്റെ തിരുവാകച്ചാര്‍ത്തു കണ്ടു
വൈശാഖനാളില്‍ ഞാന്‍ മടങ്ങിടുമ്പോള്‍

നീണ്ടും ചുരുണ്ടുള്ള കബരീഭരം
നിന്റെ വീണക്കുടങ്ങളെ ഉമ്മ വച്ചു
തളിരാധരങ്ങളില്‍ തത്തിക്കളിച്ചത്
പ്രണവമോ പ്രണയമന്ത്രങ്ങളോ
വാതാലയേശന്റെ തിരുവാകച്ചാര്‍ത്തു കണ്ടു
വൈശാഖനാളില്‍ ഞാന്‍ മടങ്ങിടുമ്പോള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaathaalayeshante

Additional Info

അനുബന്ധവർത്തമാനം