ജ്യോതിർമയീ നീ നാദബ്രഹ്മമാണോ
ജ്യോതിർമയീ നീ നാദബ്രഹ്മമാണോ
താരകമന്ത്രമോതും താരകേശ്വരീ
തവയൗവ്വനം നൽകും നിന്റെ രാഗം
ജ്യോതിർമയീ നീ നാദബ്രഹ്മമാണോ
താരകമന്ത്രമോതും താരകേശ്വരീ
തവയൗവ്വനം നൽകും നിന്റെ രാഗം
ജ്യോതിർമയീ നീ നാദബ്രഹ്മമാണോ
രാഗതരംഗിണീ നാദസ്വരൂപിണീ
ഭാവകല്ലോലിനീ
രാഗതരംഗിണീ നാദസ്വരൂപിണീ
ഭാവകല്ലോലിനീ
സപ്തസ്വരങ്ങൾതൻ സപ്തവർണ്ണങ്ങളിൽ
സമ്പൂർണ്ണചിത്രമായ് നീ
ജ്യോതിർമയീ നീ നാദബ്രഹ്മമാണോ
അക്ഷരരൂപിണി കച്ഛപി മീട്ടിടുമ്പോൾ
നാദപുഷ്പങ്ങൾ വിരിയും
അക്ഷരരൂപിണി കച്ഛപി മീട്ടിടുമ്പോൾ
നാദപുഷ്പങ്ങൾ വിരിയും
രാഗപരാഗമായ് താളം പൂമധുവായ്
ലയഗാന ശലഭമായ് ഞാൻ
ജ്യോതിർമയീ നീ നാദബ്രഹ്മമാണോ
താരകമന്ത്രമോതും താരകേശ്വരീ
തവയൗവ്വനം നൽകും നിന്റെ രാഗം
ജ്യോതിർമയീ നീ നാദബ്രഹ്മമാണോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jyothirmayee nee
Additional Info
Year:
1979
ഗാനശാഖ: