വെള്ളിമേഘം ചേല ചുറ്റിയ

ഓ ഓഹോ.....
വെള്ളിമേഘം ചേലചുറ്റിയ മാമലകള്‍
മാമലകള്‍ മാമലകള്‍
പീലിയാറിന്‍ ചിലങ്കകെട്ടിയ താഴ്വരകള്‍
താഴ്വരകള്‍ താഴ്വരകള്‍
ചുരം കേറി വാ ചുറ്റി വലംവെച്ചു വാ
ചുരം കേറി വാ ചുറ്റി വലംവെച്ചു വാ
ചിത്തിരക്കാറ്റേ തണുത്ത കാറ്റേ
ഓ ഓഹോ.....

മധുരം നേദിച്ചും മനസ്സു നേദിച്ചും
മധുപന്മാരെ പൂജിച്ചും
കുളിരരുവിക്കരയില്‍ നില്‍ക്കും
കുങ്കുമപ്പൂങ്കൊടികളേ
ഉടുത്തൊരുങ്ങുമെന്‍ പകല്‍ക്കിനാവിനു
കുട പിടിക്കാന്‍ വാ - മുത്തു-
ക്കുട പിടിക്കാന്‍ വാ
ഇതിലെ ഇതിലെ ഇതിലെ വാ
(വെള്ളിമേഘം...)

കതിരു മോഹിച്ചും തളിരു മോഹിച്ചും
കഴുകന്മാരെ പേടിച്ചും
മലഞ്ചെരുവില്‍ പറന്നുവീഴും പഞ്ചവര്‍ണ്ണക്കിളികളേ
വസന്തകാലത്തെ സുഗന്ധമേളത്തില്‍ വിരുന്നൊരുക്കാന്‍ വാ - പുത്തൻ
വിരുന്നൊരുക്കാൻ വാ
ഇതിലെ ഇതിലെ ഇതിലെ വാ
(വെള്ളിമേഘം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellimekham chela chuttiya

Additional Info

അനുബന്ധവർത്തമാനം