ഒരേ രാഗപല്ലവി നമ്മൾ
Music:
Lyricist:
Singer:
Raaga:
Film/album:
ഒരേ രാഗപല്ലവി നമ്മള്‍
ഒരു ഗാന മഞ്ജരി നമ്മള്‍
മനസ്സിന്റെയുള്ളില്‍ ഓമനേ നീ
മദോന്മാദഗാനം പാടി വാ
രതിലോലേ പ്രേമഗാനം പാടിവാ (2)
ആ....ആ.....
രാസോല്ലാസ മേളം തൂകി വാ
ഒരേ രാഗ പല്ലവി നമ്മള്‍
ഒരു നാദ രഞ്ജിനി നമ്മള്‍
മനസ്സിന്റെയുള്ളില്‍ താളമേ നീ
രാസോല്ലാസമേളം തൂകി വാ
ഋതുരാജാ മന്ദഹാസം തൂകി വാ(2)
മലര്‍വാകതേടും മന്ദപവനന്‍ വീശുമീ വഴിയോരം(2)
അനുരാഗപര്‍ണ്ണകുടീരം ഒരുക്കുന്നു മാനസറാണീ
അനുരാഗപര്‍ണ്ണകുടീരം ഒരുക്കുന്നു ഞാന്‍
രതിലോലേ പ്രേമഗാനം പാടിവാ(2)
ഒരേ രാഗ പല്ലവി നമ്മള്‍
ഒരു നാദ രഞ്ജിനി നമ്മള്‍
മനസ്സിന്റെയുള്ളില്‍ താളമേ നീ
രാസോല്ലാസമേളം തൂകി വാ
നിറം കൊണ്ടമേഘം തെന്നിയൊഴുകും തീരഭൂമികള്‍ തോറും(2)
നവരാഗ പുഷ്പനികുഞ്ജം ഒരുക്കുന്നു ദേവകുമാരാ
നവരാഗ പുഷ്പനികുഞ്ജം ഒരുക്കുന്നു ഞാന്‍
ഋതുരാജാ മന്ദഹാസം തൂകി വാ(2)
(ഒരേ രാഗ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ore raga pallavi nammal
Additional Info
ഗാനശാഖ: