ലളിതാസഹസ്രനാമജപങ്ങൾ
ശ്രീമാതാ ശ്രീമഹാരാജ്ഞീ
ശ്രീമദ് സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡ സംഭൂതാ
ദേവകാര്യ സമുദ്വിതാ
ലളിതാസഹസ്രനാമജപങ്ങള്‍ (2)
പ്രദക്ഷിണം വയ്ക്കും നിന്റെ സന്നിധിയില്‍
ഹൃദയത്തില്‍ മുള്ളാണി മുറിവേറ്റു നില്ക്കുന്നു (2)
തിരുനാമപ്പാലയും ഞാനുമമ്മേ
അമ്മേ നാരായണാ ദേവീ നാരായണാ
അമ്മേ നാരായണാ ദേവീ നാരായണാ
ഹേമാംബരാഡംബരീ മായേ
ലളിതാസഹസ്രനാമജപങ്ങള്‍
സൗപര്‍ണ്ണികയില്‍....ആ...
സൗപര്‍ണ്ണികയില്‍ മുങ്ങിക്കയറി
അഷ്ടഗന്ധങ്ങളോടെ
മന്ദമാരുതന് മണ്ഡപമണി മുട്ടി
നമസ്കരിക്കും നിന്റെ നടയില്‍
നെയ്ത്തിരിനാളമായ് തൊഴുതുരുകുന്നിതാ
നീരാജനങ്ങളും ഞാനുമമ്മേ
അമ്മേ നാരായണാ ദേവീ നാരായണാ
അമ്മേ നാരായണാ ദേവീ നാരായണാ
ഹേമാംബരാഡംബരീ മായേ
ലളിതാസഹസ്രനാമജപങ്ങള്‍
കനകധാരാ സ്തോത്രാഞ്ജലിയായ്
ബ്രഹ്മകലശങ്ങളാടി
ഭക്തകോടികള്‍ ഭഗവതിസേവയ്ക്കു
തപസ്സിരിക്കും നിന്റെ നടയില്‍
രക്തപുഷ്പാഞ്ജലി അര്‍പ്പിച്ചു നില്ക്കുമെന്
ദുഖങ്ങളൊക്കെ നീ തീര്‍ത്തിടേണേ
അമ്മേ നാരായണാ ദേവീ നാരായണാ
അമ്മേ നാരായണാ ദേവീ നാരായണാ
ഹേമാംബരാഡംബരീ മായേ
(ലളിതാസഹസ്ര...)