വെള്ളത്താമര ഇതളഴകോ

വെള്ളത്താമര ഇതളഴകോ
വെള്ളിത്തിങ്കൾ കതിരൊളിയോ
അനിർവ്വചനീയമാം അസുലഭപുഷ്പമേ (2)
ആരേകി ഇത്ര നല്ല പരിവേഷം
നിനക്കാരോടുമെന്തിനിത്ര പരിഹാസം
(വെള്ളത്താമര ഇതളഴകോ...)

സ്വപ്നം മയങ്ങുന്ന നയനങ്ങളോ
സംഗീതമുണരുന്നൊരധരങ്ങളോ
പുരികക്കൊടിയോ കാർക്കൂന്തളമോ(2)
നിന്നെ വിലാസിനിയാക്കി (2)
(വെള്ളത്താമര ഇതളഴകോ...)

ശിരസ്സിൽ നിന്നുതിരുന്നൊരളകങ്ങളോ
മനസ്സിൽ വന്നുണരുന്ന പുളകങ്ങളോ
നിറമാറിടമോ നീൾമിഴിമുനയോ (2)
നിന്നെ മദാലസയാക്കി (2)
(വെള്ളത്താമര ഇതളഴകോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
vellathamara ithalazhako

Additional Info

അനുബന്ധവർത്തമാനം