സ്വർണ്ണമയൂരരഥത്തിലിരിക്കും

 

സ്വര്‍ണ്ണമയൂരരഥത്തിലിരിയ്ക്കും
സ്വയംപ്രഭേ സന്ധ്യേ (2)
നിന്റെ ബന്ധുരചിത്ര നിശാസദനം
ബന്ധുരചിത്രനിശാസദനം
നീ എന്തിനു വെറുതെ തുറന്നൂ
ആരുടെ പുഞ്ചിരിയില്‍ സ്വയം മറന്നൂ
പുഞ്ചിരിയില്‍ സ്വയം മറന്നൂ
(സ്വര്‍ണ്ണ മയൂര....)

മാലതീ ലതകളാല്‍ തോരണം ചാര്‍ത്തുമീ
മാധവമണ്ഡപത്തില്‍(2)
ആരുടെ കടക്കണ്‍ ശരവര്‍ഷധാരയിൽ (2))
ആകെത്തളര്‍ന്നു നീ അവശയായി...
ഇപ്പോള്‍ ഏതഭിലാഷത്താല്‍ വിവശയായി
ഏതഭിലാഷത്താല്‍ വിവശയായി
(സ്വര്‍ണ്ണ മയൂര....)

ഒറ്റയ്ക്കിരുന്നു നീ സ്വപ്നം കാണുന്ന
മുഗ്ദ്ധമുഹൂര്‍ത്തങ്ങളില്‍ (2)
തേജോമയമാം നിന്‍ മനോരഥത്തില്‍ (2)
ഏതൊരു മധുരവികാരം അതില്‍
വാചാലമൗനത്തിലേതൊരു രാഗം
(സ്വര്‍ണ്ണ മയൂര....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnamayoor Radhathilirikkum

Additional Info

Year: 
1977

അനുബന്ധവർത്തമാനം