കരിമ്പുനീരൊഴുകുന്ന
ലാ..ലാ...ലാ.....
കരിമ്പുനീരൊഴുകുന്ന പമ്പാനദി
എന്റെ കാമിനിയെപ്പോല്‍ ലജ്ജാവതി
കളഭം തളിച്ചു നിന്നില്‍ കൗസ്തുഭം ചാര്‍ത്തിയും (2)
പുളകങ്ങളണിയിക്കും പുഷ്പവതി
പുഷ്പവതി പുഷ്പവതി
(കരിമ്പു നീരൊഴുകുന്ന...)
ആ..ആ...ആ...
കരകള്‍ക്കു മുത്തു വാരിക്കൊടുക്കുമീ പുഴയിലെ
തിരകള്‍ക്കു പ്രണയത്തിന്‍ പരവേശം
കടമിഴിക്കോണിലിപ്പോള്‍ ശൃംഗാരം
കടമിഴിക്കോണിലിപ്പോള്‍ ശൃംഗാരം
(കരിമ്പു നീരൊഴുകുന്ന...)
ആ..ആ...ആ...
കല്പകത്തളിരാല്‍ പച്ചോലക്കുട ചൂടും
കുട്ടനാടന്‍ഗ്രാമത്തിന്‍ പ്രിയദര്‍ശിനി
ആതിരാരാവിന്റെ സ്വര്‍ഗ്ഗശുദ്ധി
ആതിരാരാവിന്റെ സ്വര്‍ഗ്ഗ ശുദ്ധി അതു
നിന്നില്‍ നിന്നേറ്റുവാങ്ങാനാവേശം
നിന്നില്‍ നിന്നേറ്റുവാങ്ങാനാവേശം
(കരിമ്പു നീരൊഴുകുന്ന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karimbu neerozhukunna
Additional Info
Year:
1977
ഗാനശാഖ: