സുഖരാത്രിയൊടുങ്ങുകയായീ
"സുഖരാത്രിയൊടുങ്ങുകയായീ
എവിടേ നീയെന്നറിവീലാ"
പ്രിയഗായകാ, നീ പാടുകയാണെന്‍
ഉയിരില്‍ സുഖനൊമ്പരമായ്-എന്‍
ഉയിരില്‍ സുഖനൊമ്പരമായ്
(സുഖരാത്രിയൊടുങ്ങുകയായീ.........)
സ്നേഹാകുലമെന്‍ ജീവനില്‍ നിന്നൊരു
പ്രാവു പിടഞ്ഞുണരും പോല്‍ -നിന്‍
വിഷാദമധുര സ്വരമുയരുന്നെന്‍
വിജനകുടീരം തന്നില്‍
കരളില്‍ തിരുമുറിവാര്‍ന്നവര്‍ ഞങ്ങള്‍ -
ക്കരികില്‍ നീയുണ്ടെന്നും-സ്വാന്തന
മധുരം നീയേ പകരുന്നൂ
(സുഖരാത്രിയൊടുങ്ങുകയായീ.........)
മേഘാവൃതമാം വാനിന്‍ ചരിവിലെ
ഏകതാരകമായ് നീ
ദുനിയാവിന്‍ പ്രിയരക്ഷകനോട്
ഈ കദനത്തിന്‍ കഥ പറയൂ
ദയതന്നുറവകള്‍ വറ്റിയൊരുലകിന്‍
ഹൃദയം നീയറിയുന്നൂ-ഞങ്ങളില്‍
അമൃതം നീയേ പകരുന്നൂ
(സുഖരാത്രിയൊടുങ്ങുകയായീ.........)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sukharathriyodungukayaayi
Additional Info
ഗാനശാഖ: