മാവുകൾ പൂത്തു മണം പരത്തുന്നൊരീ

മാവുകള്‍ പൂത്തു മണം പരത്തുന്നൊരീ
രാവില്‍ , പുരാതനമീ പുരിയില്‍
കാത്തിരിക്കുന്നുവോ നര്‍ത്തകീ, എന്‍ ഗസല്‍
കേള്‍ക്കുവാന്‍ നീയും നിന്‍ കാല്‍ച്ചിലമ്പും

(മാവുകള്‍ പൂത്തു ....)

സ്വീകരിക്കൂ നീ പ്രണയസുഗന്ധിക-
ളാകുന്നൊരീ ഗസല്‍പ്പൂക്കള്‍ സഖീ
ഇന്നതിന്‍ തീക്ഷ്ണസുഗന്ധലഹരിയില്‍
നിന്നെ മറന്നൊന്നു നൃത്തമാടൂ
എന്‍ സ്വരധാരയും നിന്‍ പദതാളവും
ഒന്നിച്ചിണങ്ങുന്ന ലാസ്യലയം
ഇതെന്തൊരപൂര്‍വ്വമാം  ലാസ്യലയം

(മാവുകള്‍ പൂത്തു ....)

അന്ത:പുരത്തിന്നലങ്കാരമായ് പോറ്റും
സ്വര്‍ണ്ണമത്സ്യം പോലാം പെണ്‍കിടാവേ
മുന്തിരിച്ചാറും നിന്‍ സൌന്ദര്യവും നുകര്‍ -
ന്നന്തികത്തില്‍ 'പാദുഷാ' യിരിക്കെ,
കണ്‍മുനയാല്‍ സഖീ, മറ്റാരും കാണാതെ
എന്നെത്തിരയുന്നതെന്തിനു നീ
ഒളികണ്ണാലുഴിയുന്നതെന്തിനു നീ?

(മാവുകള്‍ പൂത്തു ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maavukal Poothu Manam

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം