ഇങ്ങു സൂക്ഷിക്കുന്നു

ഇങ്ങു സൂക്ഷിക്കുന്നു ഞാനുടഞ്ഞുള്ളോരെന്‍-
തങ്കക്കിനാവിൻ തരിവളപ്പൊട്ടുകള്‍

വര്‍ണപ്രതീക്ഷ തൻ വാര്‍മയില്‍പീലികള്‍
മന്നിടം കാണാത്ത കണ്ണുനീര്‍മുത്തുകള്‍

ഭാവിതൻ ഗ്രന്ഥത്തില്‍നിന്നുമെൻ സല്‍ക്കവി-
ഭാവന വെട്ടിയെടുത്ത ചിത്രങ്ങളും

എപ്പോഴുമെപ്പോഴുമിന്നിധിയെന്‍കൊച്ചു-
കല്‍‌പന തന്റെ കരപല്ലവങ്ങളില്‍

ഭദ്രമായ്‌ സൂക്ഷിച്ചുവെക്കുന്നു സദ്രസം
ഹൃത്തിന്‍റെ മുറ്റത്തു കേളികളാടുവാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ingu sookshikkunnu

Additional Info

അനുബന്ധവർത്തമാനം