മീശക്കാരൻ കേശവനു

 

മീശക്കാരന്‍ കേശവനു ദോശതിന്നാനാശ
ദോശവാങ്ങാന്‍ കാശിനായി തപ്പിനോക്കി കീശ
(മീശക്കാരന്‍..)

കീശയിലും കാശില്ല മീശയിലും കാശില്ല
പൈസയില്ലാതപ്പോളവനേറിവന്നു വാശി 
അവനേറിവന്നു വാശി
(മീശക്കാരന്‍..)

ദോശക്കാരന്‍ ആശാനപ്പോള്‍ മീശവയ്ക്കാനാശ
ഒരു മീശവയ്ക്കാനാശ
ദീക്ഷ വച്ചു നോക്കിയിട്ടും നീളുന്നില്ല മീശ - അയ്യോ 
നീളുന്നില്ല മീശ
(മീശക്കാരന്‍..)

മൂക്കേലും മീശയില്ല താടിയിലും മീശയില്ല
മീശവെക്കാനപ്പോളവനേറിവന്നു മോഹം 
അവനേറിവന്നു മോഹം
(മീശക്കാരന്‍..)

ദോശകൊടുത്തു ആശാന്‍ മീശചോദിച്ചു
ദോശകഴിച്ചു കേശു വയറുനിറച്ചു
മീശപറിച്ചു അപ്പോള്‍ മീശവന്നില്ല
വാശിമുഴുത്തു ആശാന്‍ കേറിയടിച്ചു

അടി പിടി തമ്മിലടി
എബിസിഡി കടിപിടി
അടി പിടി തമ്മിലടി
എബിസിഡി കടിപിടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
meeshakkaran keshavanu

Additional Info

അനുബന്ധവർത്തമാനം