നിശാ മനോഹരീ

 

പാപപാപാപാ നിശാമനോഹരീ
മാമമാമാമാ വികാരമഞ്ജരീ ദേവസുന്ദരീ.. (2)
നിൻ ചുണ്ടുകൾ തേൻ ചെണ്ടുകൾ
തേടുന്നിതാ കാർവണ്ടുകൾ
(പാപപാപാ...)

ഹേമന്തരാത്രി സ്വർഗ്ഗീയരാത്രി ഞാനിന്നു നേടീ മോഹമധു
പൂവല്ലിയാടീ ലോലതനു (2)
പാപപാപപാ വരൂ വിലാസിനി
മാമമാമമാ സുഖാ സദായിനീ
ചന്ദ്രരൂപിണീ ചാരുരൂപിണീ വാ
(പാപപാപാ...)

വീഞ്ഞുള്ള കണ്ണിൽ വീഴുന്നു ഞങ്ങൾ
നീയൊന്നു പാടൂ രാഗമയീ ഞാൻ കൂടെയാടാം പ്രേമമയീ (2)
പാപപാപാപാ കലാവിനോദിനീ
മാമമാമമാ വിലോലമോഹിനീ
മഞ്ജുഭാഷിണീ ഹംസഗാമിനീ വാ
(പാപപാപാ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nisha Manohari