പ്രിയനേ ഉയിർ നീയേ

പ്രിയനേ ഉയിർ നീയേ വാഴ്വിൻ പൊരുൾ നീയേ
ലഹരി നുരയും ലഹരി
നിൻ നെഞ്ചിലും നീ വാഴും എൻ നെഞ്ചിലും
പ്രിയനേ ഉയിർ നീയേ ..

ഗാനാമൃതം നീ തൂകിവാ  സംഗീത രഞ്ജിനീ
ഈ ജീവിതം രാഗോത്സവം മന്ദാരഹാസിനീ
മോഹങ്ങളിൽ തേൻ തന്നു നീ ശൃംഗാരവാഹിനീ
ലതികേ ഉണരൂ എൻ മനസ്സിൽ നീ പടരൂ
ലഹരി നുരയും ലഹരി
നിൻ നെഞ്ചിലും നീ വാഴും എൻ നെഞ്ചിലും
(പ്രിയനേ ഉയിർ നീയേ ..)

എൻ രാഗവും നിൻ താളവും ചേരുന്ന വേളയിൽ
ഓളങ്ങളായ് എന്നാശകൾ ആടുന്ന മേളയിൽ
എൻ ചിന്തയിൽ നിൻ ചിന്തുകൾ മീട്ടുന്നു വല്ലകി
കവിതേ ഉണരൂ പൊൻ കതിരായ് നീ വിരിയൂ
ലഹരി നുരയും ലഹരി
നിൻ നെഞ്ചിലും നീ വാഴും എൻ നെഞ്ചിലും

മൃദുലേ രതിലോലേ കണ്ണിൽ ഒളി നീയേ
ലഹരി നുരയും ലഹരി
നിൻ നെഞ്ചിലും നീ വാഴും എൻ നെഞ്ചിലും
പ്രിയനേ ഉയിർ നീയേ ..
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyane Uyir Neeye