മാനേ മധുരക്കരിമ്പേ

 

മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ...

മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ...

ലോട്ടസ് ഒത്ത മിഴിയാല്‍ ചാട്ടുളി നീയെറിഞ്ഞാല്‍‍
ഹാ... ബോഗൻ വില്ല തനു ഞാന്‍ ബോറടിയാല്‍ തഴുകും
ഡോ‌ണ്ട് ഗോ ഡോൺ‌ട് ഗോ മണ്ടിപ്പെണ്ണേ മയിലേ
എന്നോടൊന്നു സ്പീക്കിക്കൂടെ കുയിലേ
ഓടി വാ കരളെ പെണ്ണാളേ
പാടി വാ ലവ് ഗാനം
ഓടി വാ കരളെ പെണ്ണാളേ
പാടി വാ ലവ്  ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ... പുള്ളിമാനേ... കസ്തൂരിമാനേ... മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ.....

ആപ്പിൾ ഒത്ത കവിളില്‍ഗോൾഡൻ  നുണക്കുഴിയില്‍
പ്രേമത്തിന്റെ ഹണിയോ കോപത്തിന്റെ കെണിയോ
ഡോ‌ണ്ട് ഗോ ഡോൺ‌ട് ഗോ  പൊന്‍കിനാവിന്‍ തളിരേ
മാറാതെ നീ എന്റെ മൈൻഡിൻ കുളിരേ
ഓടിവാ കരിഫിഷ് കണ്ണാലേ
പാടിവാ ലവ്  ഗാനം
ഓടിവാ കരിഫിഷ് കണ്ണാലേ
പാടിവാ ലവ് ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ... കലമാനേ... കനകമാനേ... മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maane Madhura Karimbe