ഗോമേദക മണി മോതിരത്തിൽ

ഗോമേദക മണി മോതിരത്തില്‍
നിന്‍ പ്രേമസങ്കല്‌പമാവാഹിക്കും
പൂപ്പാലികയിലെ പൊന്നിഴ നേര്യതും
പൂമിഴി നിന്‍ മനസ്സും കസവണിയും
(ഗോമേദക മണി...‌)

ജന്മാന്തരങ്ങളെ പുല്‍കിയ വാഗ്‌ദാനം
പൊന്‍‌നിലവിളക്കില്‍ വിടരും നിറപറ
ഉണരുന്ന പൂക്കുലയില്‍ തുടിക്കും
ബന്ധനത്തിന്‍ സുഖം സ്വര്‍ഗ്ഗീയമെന്നോതും
പൂമാലകള്‍ നമ്മള്‍ കൈമാറും
(ഗോമേദക  മണി....)

എന്‍ മണിയറയിലെ കേളീശയനത്തില്‍
നിന്‍ മദതരംഗിണിയിളകും അതിലൊരു
മധുരോന്മാദമായ് ഞാനൊഴുകും...
കൗമാരം തൊട്ടു നീ കോര്‍ത്ത കിനാവുകള്‍
പൂമുത്തമായ് ചുണ്ടില്‍ പുഷ്‌പിക്കും
(ഗോമേദക മണി....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gomedaka mani mothirathil

Additional Info

അനുബന്ധവർത്തമാനം