രാഗിണിക്കാവിലെ രാക്കുയിലേ
രാഗിണിക്കാവിലെ രാക്കുയിലേ
രാഗേന്ദു നിന്നെ മറന്നതെന്തേ
കല്പന ചോലയിൽ കല്പക ചോലയിൽ
കണ്ടിട്ടറിയാതിരുന്നതെന്തേ ഒന്നും
മിണ്ടിപ്പഴകാതിരുന്നതെന്തേ (രാഗിണി...)
രാഗം രസിക്കാത്ത രാപ്പാടിയോടൊത്ത്
രാമച്ചക്കാട്ടിൽ പോയ് താമസിച്ചു (2)
രണ്ടിളം താരകളെ പെറ്റെങ്കിലെന്തവൾ
വെണ്ണിലാപ്പാലൂട്ടുമമ്മയായോ (2) (രാഗിണി...)
നാളം ചലിക്കാത്ത തീജ്ജ്വാല പോൽ ശില്പി
പൂജിക്കും ക്ഷേത്രത്തിൽ കേണിരിപ്പൂ (2)
ചൊല്ലെഴും ദേവതയെ തല്ലിത്തകർത്തപ്പോൾ
കണ്ണിലാ ചീളേറ്റോരന്ധനായോ (2) (രാഗിണി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raginikkavile