അത്തിപ്പഴക്കാട്ടിൽ

അത്തിപ്പഴക്കാട്ടിൽ പാട്ടുപാടാൻ വരും പൈങ്കിളിയേ
തത്തമ്മപ്പൈങ്കിളിയേ....................

ആ...ആ...ആ...ആ...ആ...ആ...
അത്തിപ്പഴക്കാട്ടിൽ പാട്ടുപാടാൻ വരും പൈങ്കിളിയേ
തത്തമ്മപ്പൈങ്കിളിയേ (അത്തിപ്പഴക്കാട്ടിൽ )
കൂട്ടിലിട്ടാൽ നിന്നെ പൂട്ടിയിട്ടാൽ പിന്നെ
കൂട്ടുകാരൻ വരുമോ നിൻ‌റെ പാട്ടുകാരൻ വരുമോ (അത്തി)

തൂവലിൽ ചായമിട്ടോരോരോ വേഷത്തിൽ ശാരികേ പാറുകില്ലേ
വായുവിൽ ചൂളമിട്ടോരോരോ താരത്തിൽ കൂടവേ പാറുമെങ്കിൽ (തൂവലിൽ)
പ്രേമത്തിൻ വെണ്മുകിലിൽ മരതകമാനത്തിൻ വെൺപടവിൽ (2)
തുടികൊട്ടും വിളികേൾക്കാൻ പോരുമെങ്കിൽ തത്തമ്മപ്പൈങ്കിളിയേ (അത്തി)

ഞാവലിൽ നീയിരുന്നോരോരോ ഭാവത്തിൽ രാവിലെ പാടുകില്ലേ
ചായലിൽ പൂവണിഞ്ഞോരോരോ രാഗത്തിൽ ഗായികേ പാടുമെങ്കിൽ (ഞാവലിൽ)
സ്നേഹത്തിൻ നെൽ‌വയലിൽ മധുമയ ഗാനത്തിൻ നെൽക്കതിരിൽ (2)
മണികൊത്തും കിളി വേൾക്കാൻ പോരുമെങ്കിൽ തത്തമ്മപ്പൈങ്കിളിയേ (അത്തി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athipazhakattil

Additional Info

അനുബന്ധവർത്തമാനം