പൂങ്കുയിൽ കുഞ്ഞിനെ
പൂങ്കുയിൽ കുഞ്ഞിനെ താലോലമാട്ടുന്ന
പൂമരച്ചില്ലകളേ മാമരച്ചില്ലകളേ (2)
മാന്തളിരുണ്ടോ മാമ്പൂക്കളുണ്ടോ
മാസ്മരഗന്ധമുണ്ടോ കാറ്റിനു
മാസ്മരഗന്ധമുണ്ടോ (പൂങ്കുയിൽ...)
കാറ്റണക്കുമ്പൊഴും ചേർത്തമർത്തുമ്പോഴും
കോകില കോരിത്തരിക്കുകില്ലേ (2)
കാവിലെ പൈങ്കിളി പാട്ടുകൾ കേട്ടവൾ
കാതോർത്തു കാതോർത്തിരിക്കുകില്ലേ (2) (പൂങ്കുയിൽ...)
കണ്ണെഴുതുമ്പോളും പൊട്ടു കുത്തുമ്പോളും
കണ്മണി പൊട്ടിച്ചിരിക്കുകില്ലേ (2)
വാനിലെ താരക പൂവുകൾ കണ്ടവൾ
കൈ നീട്ടി കൈ നീട്ടി കൊതിക്കുകില്ലേ (2) (പൂങ്കുയിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poomkuyile Kongy
Additional Info
ഗാനശാഖ: