പുഞ്ചവയലു കൊയ്യാൻ

 

പുഞ്ച വയലു കൊയ്യാന്‍ പോണവളേ
മാനത്തെപ്പൊന്‍ വയലില്‍
നക്ഷത്രപ്പൊന്‍ വയലില്‍
പൊന്നരിവാളുകൊണ്ട് കൊയ്യുവാന്‍ പോണവളേ
കള്ളിപ്പെണ്ണേ കറുമ്പിപ്പെണ്ണേ
കള്ളിപ്പെണ്ണേ കറുമ്പിപ്പെണ്ണേ
നെല്ലു കൊയ്യാന്‍ നിന്റെയൊപ്പം ഞങ്ങളും പോരട്ടേ
നെല്ലു കൊയ്യാന്‍ നിന്റെയൊപ്പം ഞങ്ങളും പോരട്ടേ  (പുഞ്ച വയലു കൊയ്യാന്‍ .....)

ഹേ   മുണ്ടിന്‍ തലപ്പെടുത്തു പൊക്കിക്കുത്തി
തുണ്ടൊന്നെടുത്തു തലയില്‍ക്കെട്ടി
മാനത്തെവീട്ടിലെ നീലപ്പുലയത്തി
കതിരുമെല്ലെ നീക്കി പൊന്‍ വയലിലേക്കിറങ്ങി
നെല്ലു കൊയ്യാന്‍ നിന്റെയൊപ്പം ഞങ്ങളും പോരട്ടേ
നെല്ലുകൊയ്യാന്‍ നിന്റെയൊപ്പം ഞങ്ങളും പോരട്ടേ (പുഞ്ച വയലു കൊയ്യാന്‍ .....)

ഹേ ചുണ്ടിലെ പുഞ്ചിരി വേര്‍പ്പണിഞ്ഞു
തൂവേര്‍പ്പു മഞ്ഞായി മണ്ണില്‍ വീണു
കൊയ്തിട്ടും കൊയ്തിട്ടും തീരാത്ത പാടത്ത്
കൊയ്തിട്ടും കൊയ്തിട്ടും തീരാത്ത പാടത്ത്
തനിയെ വാനിടത്തില്‍ തളര്‍ന്നു വീണു പെണ്ണ്
നെല്ലുകൊയ്യാന്‍ നിന്റെയൊപ്പം ഞങ്ങളും പോരട്ടേ
നെല്ലുകൊയ്യാന്‍ നിന്റെയൊപ്പം ഞങ്ങളും പോരട്ടേ (പുഞ്ച വയലു കൊയ്യാന്‍ .....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Punchavayalu Koyyan