പഴയൊരു പാട്ടിലെ
Music:
Lyricist:
Singer:
Film/album:
പഴയൊരു പാട്ടിലെ തോണിക്കാരിയായ്
പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ
മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍
ഞാന്‍ നിന്നെ ചൂടിക്കാം
പഴയൊരു പാട്ടിലെ തോണിക്കാരിയായ്
പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍
പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ
മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍
ഞാന്‍ നിന്നെ ചൂടിക്കാം
പഴയൊരു പാട്ടിലെ തോണിക്കാരിയായ്
പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍
കാശ്മീരിലെ കമ്പിളിയും ചൂടി
രാവും മയങ്ങും യാമങ്ങളില്‍
കാമുകനേ തേടിയെത്തും
കാതരയാം കാറ്റിനെ പോൽ
നീ മാത്രം കേള്‍ക്കാന്‍ പാടാം ഞാന്‍ (പഴയൊരു ...)
രാവേറെയാന്‍ ഓമനേ നീ
ചാഞ്ഞുറങ്ങാന്‍ നേരമായില്ലേ
ഈ മടിയില്‍ ഞാനൊരുക്കാം
താരിതളുകളാല്‍ പൂമഞ്ചം
താരാട്ടിന്‍ ഈണം പാടാം ഞാന്‍ (പഴയൊരു ...)
ലലലലലാലലാ........ലലലലലാലലാ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pazhayoru Paattile
Additional Info
ഗാനശാഖ: