നാട്ടുപാട്ടു കേട്ടോ

Film/album: 
Naattupaattu
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

നാട്ടുപാട്ട് കേട്ടോ നാഞ്ചിനാട്ട് കാറ്റേ
പാണ്ടിക്കോയിൽ താണ്ടും ബൊമ്മലാട്ട കാറ്റേ
പാട്ടു മീട്ടു മീനേ ആടിമാസമായോ
ഏറ്റിലൊറ്റലിട്ടാൽ എന്റെ കൂടെ വരുമോ
തെങ്കാശിച്ചാന്തു തരുമോ ( നാട്ടു പാട്ടു..)

ആണ്മയിലാടി അണിവയൽ പാടീ രാവോരം
താഴംപൂവേ തകരം പൂവേ താലോലം
കാവടിയാടീ കുടമണി ചൂടി മെയ്യാരം
മേളമൊരുങ്ങി താളമൊരുങ്ങീ തെയ്യാരം
ശിവകാമി കിനാവേ കുയിൽ കൂകും നിലാവേ
കരിം കണ്ണകിയൂരേ ചിലും ചില്ലും ചിലമ്പേ
എരിവേനൽ ചാരുമൊരു വാസൽ പോലെ
 ഇസൈ മൂളി മൂളി വരുമോ ( നാട്ടു പാട്ടു..)

ആൺകുയിലാണേ മണമകളാണേ മെയ്യാരം
മാനം പൂക്കും മകരനിലാവിൻ പയ്യാരം
ആവണിയാണേ അണിവെയിലാണേ അമ്മാനം
കൂത്തു തെരുക്കൂത്തുത്സവ കാലം സമ്മാനം
തങ്ക തായ് കുലമല്ലേ  മഞ്ചൾ പൂസും പുറാവേ
വെള്ളിമാരനു മൈനേ ഉള്ളിൽ ഉള്ള  കുറുമ്പേ
എരിവേനൽ ചാരുമൊരു വാസൽ പോലെ
 ഇസൈ മൂളി മൂളി വരുമോ ( നാട്ടു പാട്ടു..)

Naattupaattu - Vairam