വാർത്തിങ്കളേ മണിപ്പൂന്തിങ്കളേ
വാർ തിങ്കളേ
വാർതിങ്കളേ മണിപ്പൂന്തിങ്കളേ
മാനസവല്ലകിയിൽ ഒരു പല്ലവി നീ തന്നു
നീലാംബരി നീ തന്നു
ചന്ദന ചന്ദ്രികയായ് നീ വന്നൂ (വാർതിങ്കളേ...)
ശിലകളെ അലിയിക്കും സ്നേഹം പോലെ
ഹൃദയങ്ങൾ വിടർത്തും രാഗം പോലെ (2)
തൂവെള്ളിക്കിണ്ണത്തിൽ പാൽ ചോറിൻ മധുരവുമായ് (2)
ഭൂമിയെ സ്നേഹിക്കാൻ നീ വന്നു (വാർതിങ്കളേ...)
നിശകളേ ഉറക്കാത്ത ദാഹം പോലെ
നിറകുടം തരിക്കുന്ന പ്രേമം പോലെ (2)
എന്നെന്നും പൊൻ മുകിലിൽ ചിറകേറി താരാട്ടി (2)
എതെല്ലാം സങ്കല്പങ്ങൾ നീ തന്നൂ (വാർതിങ്കളേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaarthingale manippoonthingale