പൂവായ പൂ ഇന്നു ചൂടി -F
പൂവായ പൂ ഇന്നു ചൂടി വന്നല്ലോ
തേനായ തേൻ ഇന്നു തൂകി വന്നല്ലൊ
പൊൻ കിനാവുകൾ ഒന്നായോടി വന്നല്ലോ
പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ (പൂവായ പൂ ...)
കണ്ടു മുട്ടിയൊരു നാളു തൊട്ടു നമ്മൾ
രണ്ടു പേർ പോറ്റും മോഹം
ഈ ദിനത്തിലതു കാട്ടു ചോല പോലെ
പാട്ടു പാടിയൊഴുകുന്നു
കനവിലോ നിന്റെ രൂപം
നിനവിലോ നിന്റെ നാദം
ഒരു ശ്രുതിയായ് ഒരു ലയമായ്
അനുദിനമരികിലായ് സീമന്തിനി
നിറമായ് സ്വരമായ് മുന്നിൽ നീയാടി വാ
കണ്ണു കണ്ണിലൊരു കഥ പറഞ്ഞു
നമ്മൾ നീല രാവിൽ തീർത്ത ദാഹം
ആ കതിർമണികൾ താളമിട്ടരികിൽ
മേളമോടു കളിക്കുന്നു
പ്രിയസഖീ നിന്റെ ഗീതം
പ്രിയ തരം നിന്റെ ഹാസം
ഒരു നിധിയായ് നിധി വരമായ്
ധനുമാസക്കുളിരുമായ് ഏകാകീ
വധുവായ് മധുവായ് മുന്നിൽ നീയോടിവാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poovaya poo innu choodi - F
Additional Info
Year:
1986
ഗാനശാഖ: