കണ്ണിൽ നീ തേന്മലരായി
കണ്ണിൽ നീ തേന്മലരായ് വാ
എന്നിൽ നീ പൂങ്കുളിരായ് വാ
മാറിലെന്നും നിറമാല ചാർത്തുവാൻ
മാരനായ് നീ മുന്നിൽ വാ
പ്രേമമെന്ന ഹിമബിന്ദു തൂകുവാൻ
ദേവനായ് നീ എന്നിൽ വാ
പൂവാടി തന്നിൽ വരൂ
പൂവാടി തന്നിൽ വരൂ (കണ്ണിൽ...)
ഈ സുഖ വേളയിൽ നമുക്കായ് ഇന്നിതാ
വെൺചാമരം വീശി നിൽക്കുന്നു തെന്നൽ
ആ നയനങ്ങളിൽ ചിറകടിച്ചിന്നിതാ
മധുര വികാരങ്ങൾ ആമോദമായി
ആനന്ദരൂപമായ് മോഹമായ് നീ
വരു പ്രേമത്തിൻ ഗായകാ ഹാ ദാഹമായ്
എന്റെ ചിന്തയിതിൽ എന്നുമെന്നുമൊരു
തങ്കരൂപമായ് നിൽക്കും നീ
എന്റെ ഗാനമതിൽ ഇന്നുമെന്നുമൊരു
സ്നേഹരാഗമായ് നിൽക്കും നീ
ലാവണ്യസൗന്ദര്യമേ
ലാവണ്യസൗന്ദര്യമേ
കണ്ണിൻ ഞാൻ തേന്മലരായി
നിന്നിൽ ഞാൻ പൂങ്കുളിരായി
വാനിൽ വന്നു ചിരി തൂകിനിൽക്കുമൊരു
തിങ്കൾ പോലെ നീ മുന്നിൽ വാ
മോഹപുഷ്പമതിൽ ഊറിടുന്ന തേൻ
ഇന്നു വന്നു നീ തന്നേ പോ
ദേവാംഗനേ തന്നു പോ
ദേവാംഗനേ തന്നു പോ (കണ്ണിൽ...)