ഒന്നാനാം ഊഞ്ഞാൽ

ആ..ആ..ആ.ആ
ഒന്നാനാം ഊഞ്ഞാൽ ഒരു പൂവിനൂഞ്ഞാൽ
ഒന്നല്ല രണ്ടല്ല പൂപ്പൊലി (2)
അങ്ങോട് ഇങ്ങോട് ഉയരണേ താഴണേ
പൂങ്കാവിൽ കേളിയാടി പൂവൽ മുട്ടി
തുമ്പികൾ
പറന്നു നമ്മൾ വിരുന്നു വന്നു
പാടി നാം
നാണം നീളേ ഞാനങ്ങോട്ട് മുഴങ്ങിയെങ്ങും
ഉള്ളിൽ പയ്യെ പയ്യെ തുള്ളി തുള്ളി ചെല്ലെ ചെല്ലെ (ഒന്നാനാം...)

കണ്ടേനെ നിന്നെ കേട്ടേനേ ഞാൻ(2)
നുര ചിന്നി ചാലിടും ഉറവിന്റെ നാട്ടിൽ
ചൂടണം മഴവില്ലിൻ ചാരുത
പാടണം തേനൊലി ഗാഥകൾ
കണി നീളെ വെച്ചു തുയിലുണർത്തി വാസന്തശ്രീ
ആ,...ആ...ആ‍   (ഒന്നാനാം...)

പൂമാതിൻ കണ്ണിൽ പ്രേമാഞ്ചലം
പുളകങ്ങൾ മണ്ണിതിൽ വിതറുന്ന കാലം
പൂക്കുമീ മനസ്സൊരു പൂവനം
ഉത്സവം ഉന്മദ യൗവനം
കൊടിയേറിയെങ്ങും തുടി മുഴക്കും കോലാഹലം  (ഒന്നാനാം...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Onnanam Oonjal

Additional Info

അനുബന്ധവർത്തമാനം