മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു
മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു
മഞ്ഞക്കിളിപ്പെണ്ണ് കൊഞ്ഞനം കുത്തുന്നു
എന്നിനിയെന്നാണോ...എന്നിനിയെന്നാണോ...
എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം
എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം
പൂക്കുലപ്പാടങ്ങള്‍ പനി-
നീര്‍ക്കുലപ്പാടങ്ങള്‍
മഞ്ഞണി രാവില്‍ കുഞ്ഞിളം കാറ്റില്‍
കൊഞ്ഞിക്കുഴഞ്ഞു ചിരിക്കും നേരം
സുന്ദരിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ
നിന്നെയും തേടി വന്നൊരു മാരന്‍
വെള്ളിലപ്പൂവാലന്‍
കാച്ചെണ്ണ തേച്ചൊരുങ്ങി ഇല-
ത്താളിയും ഇഞ്ചയുമായ്
മഞ്ഞു നീരാറ്റില്‍ കുഞ്ഞല നീറ്റില്‍
പെണ്ണുങ്ങള്‍ മുങ്ങിക്കുളിക്കും നേരം
ഈണവും പാടി ചൂളവും മൂളി
പമ്മിപ്പതുങ്ങി എന്തിനു കാറ്റേ
ആ വഴി നീ വന്നു
മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു
മഞ്ഞക്കിളിപ്പെണ്ണ് കൊഞ്ഞനം കുത്തുന്നു
എന്നിനിയെന്നാണോ...എന്നിനിയെന്നാണോ...
എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manju pozhiyunnu