ഭ്രമണപഥം വഴി

ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ്‌
സൂര്യനെ ചുറ്റുമ്പോൾ
ഭൂഹൃദയത്തിൻ സ്പന്ദനതാളം
പ്രാർത്ഥന ചൊല്ലുന്നു
ഓം...ഓം...

മന്വന്തരയുഗ കൽപ്പാന്തങ്ങളും
മായയിൽ മുങ്ങുമ്പോൾ
പാവം മാനവ ഹൃദയം മാത്രം
പാതകൾ തേടുന്നു
കാലപ്രമാണവും...ദൂരവും...
കാൽപ്പാടുകളായ്‌ മാറുന്നു
ഉന്നതാചല മഹാശിഖരത്തിൽ
ഉൽഭവിക്കുമൊരു കൈപ്പുഴപോലും
എത്ര ദുർഘടപഥങ്ങൾ കടന്നും
എത്തുമാഴിയിലൊടുക്കമൊരിക്കൽ
(ഭ്രമണപഥം..)

മലരുകൾ തേടും മധുപന്മാരേ
എന്തേ തിരയുന്നു
ഇതളുകൾ തഴുകും നിറമോ മണമോ
ഇത്തിരി മനസ്സിൻ സമ്മതമോ
ഒന്നുമൂഴിയിലനശ്വരമല്ല
ഒന്നിനും പുനരൊരർത്ഥവുമില്ല
എങ്കിലും ഹൃദയബന്ധമതൊന്നേ
ബന്ധുരം വിഷയബന്ധനമെന്യേ
(ഭ്രമണപഥം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
bhramana padam vazhi

Additional Info

അനുബന്ധവർത്തമാനം