ആദിയുഷഃസന്ധ്യ
Music:
Lyricist:
Singer:
Raaga:
Film/album:
ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആദിസർഗ്ഗതാളമാർന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ (ആദിയുഷഃ...)
ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തൂ
ആരിവിടെ തേൻ കടന്നല്‍ക്കൂടു തകർത്തൂ (2)
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമലതൻ മൗനമുടച്ചൂ
സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ (ആദിയുഷഃ...)
ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു (2)
സൂര്യതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളംപോല്‍
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്ന്നൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ (ആദിയുഷഃ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Adiyushassandhya
Additional Info
ഗാനശാഖ: